കുപ്പായം
പഠന നേട്ടങ്ങൾ
എം. ടി വാസുദേവൻനായരുടെ രചനശൈലി ഉൾക്കൊള്ളുക.
ചെറുകഥ എന്ന സാഹിത്യരൂപത്തെ മനസിലാക്കുന്നു.
വസ്ത്രധാരണത്തെ സംബന്ധിച്ച പഴയകാല ബുദ്ധിമുട്ടുകൾ തിരിച്ചറിയുന്നു
ദാരിദ്ര്യം എന്ന സാമൂഹ്യപ്രശ്നത്തെ ഉൾകൊള്ളുന്നു
ലഘുകുറിപ്പ്
കൂടല്ലൂരിന്റെ കഥാകാരൻ എന്നറിയപ്പെടുന്ന എം. ടി വാസുദേവൻ നായർ രചിച്ച ചെറുകഥയാണ് കുപ്പായം.
ജീവിതാനുഭവങ്ങളെ
ഹൃദയസ്പർശിയായി ചിത്രീകരിക്കുന്ന പാഠഭാഗം ആണ് കുപ്പായം. പുത്തൻ കുപ്പായമിട്ട് കല്യാണത്തിന് പോകാൻ കൊതിക്കുന്ന ബാല്യത്തെ ആണ് എം. ടി തുറന്നു കാണിക്കുന്നത്. അക്കാലത്ത് മോടിയോടെ പുതുവസ്ത്രം ധരിക്കുക എന്നത് സാധാരണക്കാരുടെ സ്വപ്നം ആയിരുന്നു. കോടിയുടുക്കുക എന്നത് വർഷത്തിലൊരിക്കൽ പോലും സാധ്യമായിരുന്നില്ല.
സാധാരണക്കാരുടെ ജീവിതവുമായി ഏറെ ഇണങ്ങി നിൽക്കുന്നവയാണ് എം. ടി കൃതികൾ.
ദാരിദ്ര്യം പോലുള്ള സാമൂഹ്യപ്രശ്നങ്ങളെ കവി കഥയിൽ വിഷയമാക്കി.
PPT
എം. ടി വാസുദേവൻനായർ